കൊച്ചി: കലൂർ ഗ്രീറ്റ്സ് പബ്ലിക് സ്കൂൾ സംഘടിപ്പിച്ച അഖില കേരള ഇൻ്റർസ്കൂൾ ഡാൻസ് ഫെസ്റ്റിവൽ "ടാരൻറ്റെല്ല സീസൺ 4" ൽ ചിന്മയവിദ്യാലയ വടുതല ഓവറോൾ ചാംപ്യന്മാരായി. കളമശേരി രാജഗിരി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനം നേടി. മിറാഷ് മൂവ്സ്, രംഗ്ലോക് നൃത്യ, താൽ ഇ ദമാക്ക, ഫാഷൻ ഷോ എന്നീ നാലു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.ചലച്ചിത്രതാരം തൻവീ റാം ഉദ്ഘാടനം ചെയ്തു. ......
കൊച്ചി : സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വി-ഗാര്‍ഡ് വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിശീലന പദ്ധതിയായ നാരിശക്തിയ്ക്ക് കൊച്ചിയില്‍ തുടക്കമായി. അരൂര്‍ എംഎല്‍എ ദലീമ ജോജോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ......
കോട്ടപ്പുറം/ മണലിക്കാട്: മുതിർന്ന പൗരന്മാർക്കും വിരമിച്ച വൈദീകർക്കും വേണ്ടിയുള്ള കോട്ടപ്പുറം രൂപത സംരംഭമായ അത്യാധുനിക രീതിയിലുള്ള വിരമിച്ചവർക്കുള്ള കേന്ദ്രം ഗോൾഡൻ മെഡോസിന് കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മണലിക്കാട് സെൻ്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരി അങ്കണത്തിൽ ശിലാസ്ഥാപനം നടത്തി.കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എപ്പിസ്കോപ്പൽ വികാരി റവ.ഡോ. ......
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ആരവങ്ങൾക്കിടെ ഏറെ ചർച്ച ചെയ്യപ്പെടാതെ പോവുകയും, വോട്ടെടുപ്പിന്റന്ന് ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു വിഷയമായിരുന്നല്ലോ ശശി തരൂറിന്റെ നരേന്ദ്രമോദി പ്രേമം. ബി.ജെ.പിയിലേക്ക് ചേക്കേറി അധികാരത്തിന്റെ ഭാഗമായ മാറുവാനുള്ള താൽപ്പര്യത്താൽ നിരന്തരമെന്നോണം മോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിർത്തിയ തരൂർ, ഒടുവിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ദിവസംതന്നെ പാർട്ടി നേതൃത്വത്തോട് പലകാര്യങ്ങളിലും തനിക്ക് വിയോജിപ്പുണ്ടെന്ന് പറയുകകൂടി ചെയ്തതോടെ കോൺഗ്രസിൽ നിന്നുള്ള പടിയിറക്കം ഒന്നുകൂടി അടിവരയിട്ട് സൂചിപ്പിച്ചിരിക്കുകയാണ്. ......
സംശുദ്ധ രാഷ്ട്രീയത്തിന്റെ പകരംവയ്ക്കാനില്ലാത്ത നേതാവ്, കോൺഗ്രസ് പാർട്ടിക്കുവേണ്ടി ജീവിച്ചയാൾ, കോൺഗ്രസിന്റെ സൗമ്യമുഖം, ശാന്തതയുടെയും ലാളിത്യത്തിന്റെയും വിനയത്തിന്റെയും പര്യായം, ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ച പക്വതയാർന്ന നേതൃത്വം......
ഇതൊക്കെയായിരുന്നു നമ്മെ വിട്ടുപിരിഞ്ഞ തെന്നല ജി.ബാലകൃഷ്ണപിള്ള.
കുന്നത്തൂർതാലൂക്കിലെ ശൂരനാട് ഗ്രാമത്തിൽ തെന്നല എന്ന ജന്മികുടുംബത്തിലായിരുന്നു ബാലകൃഷ്ണപിള്ളയുടെ ജനനം. എൻ.ഗോവിന്ദപിള്ളയുടെയും ഈശ്വരി അമ്മയുടെയും മകനായി 1931 മാർച്ച് 11-നായിരുന്നു ജനനം. ......

ദോഹ:അറബ്ഓർഗനൈസേഷൻ ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (AOAD) മെഡിറ്ററേനിയൻ അഗ്രോണമിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോണ്ട്പെല്ലിയർ (CIHEAM-IAMM), ഈജിപ്തിലെ കാർഷിക ഗവേഷണ കേന്ദ്രം എന്നിവയുമായി സഹകരിച്ച് കെയ്റോയിൽ സംഘടിപ്പിച്ച മിഡിൽ ഈസ്റ്റിലെ കാർഷിക ഭക്ഷ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ മേഖലാ സമ്മേളനത്തിൽ ഖത്തർ പങ്കെടുത്തു.മെഡിറ്ററേനിയൻ, മിഡിൽ ഈസ്റ്റ് മേഖലകളിലെ കാർഷിക-ഭക്ഷ്യ സംവിധാനങ്ങളുടെ പ്രതിരോധശേഷിയും സുസ്ഥിരതയും വർദ്ധിപ്പിക്കുന്നതിന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നെക്സസ് നയങ്ങൾ സംയോജിപ്പിക്കൽ" എന്ന വിഷയത്തിൽനടന്ന സമ്മേളനത്തിൽ ഖത്തർ
മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക ഗവേഷണ വകുപ്പ് ഡയറക്ടർ ഹമദ് സാകേത് അൽ ഷമ്മാരി സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ചു.കാർഷിക സമൂഹങ്ങളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും പ്രായോഗികമായ എക്സിക്യൂട്ടീവ് പ്രോഗ്രാമുകൾ സ്വീകരിക്കുന്നതിനും, പ്രത്യേകിച്ച് ആഗോള സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ, കാലാവസ്ഥാ വ്യതിയാനം, മിഡിൽ ഈസ്റ്റ്, മെഡിറ്ററേനിയൻ മേഖലകളിലെ ഭക്ഷണം, വെള്ളം, ഊർജ്ജ സുരക്ഷ എന്നിവയെ ബാധിക്കുന്ന ഭൗമരാഷ്ട്രീയ വെല്ലുവിളികൾ എന്നിവയെ അഭിസംബോധന ചെയ്യുന്നതിനും സമ്മേളനം ലക്ഷ്യമിടുന്നു.
അറബ് മേഖലയിലെ പ്രധാന വെല്ലുവിളികൾ നേരിടുന്ന കാർഷിക, ഭക്ഷ്യ സംവിധാനങ്ങളുടെ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി സമ്മേളനം നടത്തേണ്ടതിന്റെ പ്രാധാന്യം എ.ഒ.എ.ഡി ഡയറക്ടർ ജനറൽ പ്രൊഫസർ ഇബ്രാഹിം ആദം അഹമ്മദ് അൽ ദുഖൈരി ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് കാലാവസ്ഥാ പ്രശ്നങ്ങൾ, മേഖലയിലെ പൊതുവായ അസ്ഥിരത, ലോകത്തിലെ പ്രധാന സാമ്പത്തിക പരിവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട്. ഭക്ഷ്യസുരക്ഷയുടെ പ്രശ്നം ഈ വെല്ലുവിളികളാൽ ഭീഷണിയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ......
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒരാഴ്ചത്തെ ചികിത്സയ്ക്കായി ഇന്ന് അമേരിക്കയിലേക്ക് യാത്ര തിരിക്കും. വിദഗ്ധ ചികിത്സയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
പ്രധാന വിവരങ്ങൾ:
* ചികിത്സയുടെ സ്വഭാവം: മുഖ്യമന്ത്രിയുടെ ആരോഗ്യപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് അമേരിക്കൻ സന്ദർശനം. ......
കൊച്ചി: ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ദൈനംദിന ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹാരം കാണാന്‍ നൂതന ആശയങ്ങളുമായി എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ഹബ് ആക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന 'സ്ട്രൈഡ്' പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച 'മേയ്ക്കത്തോണ്‍ 2025' ലാണ് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളുടെ പ്രോട്ടോടൈപ്പുകള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്.
നിത്യജീവിതത്തില്‍ ഭൗതിക വെല്ലുവിളി നേരിടുന്നവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ നേരിട്ട് പഠിച്ച ശേഷമാണ് ഓരോ ടീമും തങ്ങളുടെ ആശയങ്ങള്‍ക്ക് രൂപം നല്‍കിയത്. ......